എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ


പരപ്പനങ്ങാടി : എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ.
വേങ്ങര ഗാന്ധിക്കുന്ന് പാറക്കൽ വീട്ടിൽ അനസ് (33)നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
2.510 ഗ്രാം മെത്താംഫറ്റമിൻ ഇയാളിൽ നിന്നും കണ്ടെടുത്തു. സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായെ കെ. സുർജിത്, കെ.എസ്. പ്രഗേഷ്, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.