വള്ളിക്കുന്നിൽ ചിക്കൻകടയുടെ മറവിൽ ഹാൻസ് കച്ചവടം : വയോധികൻ പിടിയിൽ


പരപ്പനങ്ങാടി : ചിക്കൻകടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ഹാൻസ് വിൽപ്പന നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി.
അരിയല്ലൂർ ബോർഡ് സ്കൂൾ സ്വദേശി നാലകത്ത് ഹുസൈൻ (62) ആണ് പിടിയിലായത്. കരുമരക്കാട് കൊങ്ങം ബസാറിലെ ചിക്കൻ കടയിലായിരുന്നു ഇയാൾ ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്നത്.
ഇവിടെ നിന്ന് 135 പാക്കറ്റ് ഹാൻസ് പോലീസ് സംഘം കണ്ടെടുത്തു.
പരപ്പനങ്ങാടി എസ്.ഐ. ആർ.യു. അരുണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എസ്.ഐക്ക് പുറമെ സി.പി.ഒ മാരായ മുജീബ് റഹ്മാൻ, അഭിലാഷ്, ഹോംഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.