സംസ്ഥാനത്ത് മഴ കനക്കുന്നു; ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം


സംസ്ഥാനത്ത് അതിശക്തമായ മഴ.
പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ,വയനാട് കണ്ണൂർ ,കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്.
നാളെ കണ്ണൂർ , വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട്. കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45 – 55 കിലോമീറ്റർ വരെ വേഗതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ശരാശരി 69.9 മി.മീ മഴയാണ് ലഭിച്ചത്. കോട്ടയം കിടങ്ങൂരിലാണ് കൂടുതല്‍ മഴപെയ്തത്, 199 മില്ലി മീറ്റർ വരെ. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു.
കൂടാതെ കേരള തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു . ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്കോ സാധ്യത ഉണ്ടെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതികള്‍ നേരിടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെമഴക്കെടുതികള്‍ നേരിടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.