NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എംവി നികേഷ്‌കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്; പ്രത്യേക ക്ഷണിതാവായി തുടരും

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന എംവി നികേഷ്‌കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്.

 

കഴിഞ്ഞ ദിവസമായിരുന്നു നികേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

 

റിപ്പോര്‍ട്ടര്‍ ടിവിയിലെ ചുമതലകളൊഴിഞ്ഞ നികേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തും.

 

അടുത്ത സംസ്ഥാന സമിതി യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം. അടുത്ത സമ്മേളനത്തോടെ നികേഷ്‌കുമാറിനെ സിപിഎം സ്ഥിരാംഗമായി ഉള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം നികേഷ്‌കുമാര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ്‌കുമാര്‍ ഇറങ്ങിയത്.

 

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

 

റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപക മാനേജിംഗ് ഡയറക്ടറുമായിരുന്ന എംവി നികേഷ് കുമാര്‍ പിന്നീട് സ്ഥാപനത്തിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്തിന്‍ സഹോദരങ്ങള്‍ വാങ്ങിയതോടെ ചാനലില്‍ നികേഷ് കുമാറിന്റെ സാന്നിധ്യം എത്രനാളുണ്ടാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *