NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

 

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം.

 

ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ജിവനൊടുക്കിയതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ നടപടി.

 

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ ഇന്നും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

ആയിരത്തോളം പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളി ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം.

 

യൂത്ത് ലീഗിന്റെ സമരത്തിന് പുറമെ സംസ്ഥാനത്തെ പലയിടങ്ങളിലും പ്രതിഷേധം ഇരമ്പി. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ കളക്ട്രേറ്റ് മാർച്ച്. ഫ്രറ്റേണിറ്റിപ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴി വെച്ചതോടെ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

 

Leave a Reply

Your email address will not be published. Required fields are marked *