NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മകളെ ശല്യം ചെയ്തയാളുടെ മൂക്ക് ഇടിച്ചു തകര്‍ത്തു; അമ്മയ്‌ക്കെതിരെ കേസ്!

അടൂരില്‍ മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്ക് ഇടിച്ചു തകര്‍ത്തതില്‍ അമ്മയ്‌ക്കെതിരെ കേസ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മുണ്ടപ്പള്ളി തറയില്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണപിള്ള എന്നയാളാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.

തെങ്ങമത്തെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനി. ബസില്‍ നിന്നും ഇറങ്ങി നടക്കവെ ഇയാള്‍ കാലില്‍ അമര്‍ത്തി പിടിക്കുകയായിരുന്നു. കുട്ടി പ്രതികരിച്ചതോടെ ഇയാള്‍ ആക്രോശിക്കുകയും അസഭ്യം പറയുകയുമായിരുന്നു. അടുത്ത കടയില്‍ ചെന്ന് വിവരം പെണ്‍കുട്ടി അമ്മയെ വിളിച്ച് പറയുകയായിരുന്നു.

 

സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ നിന്ന രാധാകൃഷ്ണപിള്ളയോട് കാര്യം ചോദിച്ചു, ഇതോടെ ഇയാള്‍ അക്രമാസക്തനാവുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ അമ്മ ഇയാളുടെ മൂക്കിന് ഇടിക്കുകയായിരുന്നു. ഒരു കുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് താന്‍ പ്രതികരിച്ചത് എന്നാണ് അമ്മ പറയുന്നത്.

ഇന്നലെ അടൂര്‍ നെല്ലിമൂടില്‍ വച്ചാണ് സംഭവം നടന്നത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയില്‍ എടുത്ത ശേഷം അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മൂക്കിന്റെ പാലത്തിന് സാരമായ പൊട്ടല്‍ ഉള്ളതായി കണ്ടെത്തി.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ അമ്മയ്‌ക്കെതിരെ കേസ് എടുക്കും. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയായിരിക്കും കേസ് എടുക്കുക. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *