NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ രാധാകൃഷ്ണന് പകരം ഒആര്‍ കേളു മന്ത്രിസഭയില്‍; ദേവസ്വം വകുപ്പ് വിഎന്‍ വാസവന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി.

 

ദേവസ്വം, പട്ടിക ജാതി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടന നടന്നത്.

 

പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവും മാനന്തവാടി എംഎല്‍എയുമായ ഒആര്‍ കേളു അധികാരമേല്‍ക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒആര്‍ കേളു.

തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ഒആര്‍ കേളു പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ദേവസ്വം വകുപ്പ് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന് നല്‍കും. പാര്‍ലമെന്ററി വകുപ്പ് മന്ത്രി എംബി രാജേഷിന് നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്.

ഴിഞ്ഞ ദിവസം രാജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കെ രാധാകൃഷ്ണന്റെ അവസാന ഉത്തരവ് പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളുടെ പേര് മാറ്റുന്നതായിരുന്നു.

 

പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളുടെ പേരിലുള്ള കോളനി, ഊര്, സങ്കേതം എന്നീ പേരുകള്‍ ഇനി ഔദ്യോഗിക രേഖകളിലവുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *