NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കവിയും എഴുത്തുകാര നുമായ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു.

കവിയും എഴുത്തുകാരനുമായ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. കോവിഡ് പോസിറ്റിവായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലത്ത്  1939 ജൂലൈ 15 നാണ് ജനനം.
കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും സ്വകാര്യപഠനത്തിലൂടെ ബിരുദവും നേടിയ ഇദ്ദേഹം പ്രൈമറി സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. ഹൈസ്ക്കൂള്‍ അധ്യാപകനായി വേങ്ങര ഗവണ്‍മെന്‍റ് എച്ച്. എസ്സില്‍ നിന്ന് വിരമിച്ചു.
അകലുന്ന മരുപച്ചകള്‍, മരണചുറ്റ്, ഡൈസ്നോണ്‍, വെളിച്ചത്തിന്‍റെ നൊമ്പരങ്ങള്‍, ലൈലാമജ്നു (പുനരാവിഷ്കാരം), കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.
ജ്വാലാമുഖികള്‍, മരുപ്പൂക്കള്‍, തഴമ്പ്, പാട്ടിന്‍റെ പട്ടുനൂലില്‍ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. സി.എച്ച് അവാര്‍ഡ് (2004), മാമ്മന്‍ മാപ്പിള അവാര്‍ഡ് (1983), ഫിലിം സൈറ്റ് അവാര്‍ഡ് (1973) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്

Leave a Reply

Your email address will not be published.