ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (ചൊവ്വ) വൈകീട്ട് നാലിന്


സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (11.06.2024 ചൊവ്വ) നടക്കും.
മലപ്പുറം ജില്ലയിലെ 8 സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകീട്ട് നാല് മണിക്കു ശേഷം മുഴങ്ങും.
ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.
ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി,
ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്,
ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര,
ജി.എം.യു.പി.എസ് പറവണ്ണ,
ജി.എഫ്.യു.പി.എസ് പരപ്പനങ്ങാടി ചെട്ടിപ്പടി,
ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍,
ജി.വി.എച്ച്.എസ് കീഴുപറമ്പ്
എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.