ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർഥികളെ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ അനുമോദിച്ചു.


പാലത്തിങ്ങൽ : ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർഥികളെ അനുമോദിച്ചു.
പാലത്തിങ്ങൽ ന്യൂവൺ അക്കാദമിയിൽ നടന്ന പരിപാടി പരപ്പനങ്ങാടി നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു ഉദ്ഘാടനം ചെയ്തു.
പി.കെ. മഹ്‌സും അധ്യക്ഷത വഹിച്ചു. നാൽപ്പതോളം വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ എ.വി. ഹസ്സൻ കോയ, അസീസ് കൂളത്ത്, ജീവകാരുണ്യ പ്രവർത്തകൻ ഡോ. കബീർ മച്ചിഞ്ചേരി,
സി.ടി അബ്ദുൽ നാസർ, പി.വി. ഹാഫിസ് മുഹമ്മദ്, വി.പി മൊയ്തീൻ, ജിദേഷ്, കൺവീനർ അബൂഹനീഫ, അഷ്റഫ് മണമ്മൽ, ഇക്ബാൽ പാലത്തിങ്ങൽ, ഡി.ഡി. ചെയർമാൻ കെ.പി. ഫിറോസ്, കൺവീനർ കെ.വി.പി അഫ്സൽ, ട്രഷറർ സി. ഹാഹുൽ ഹഖ്, പി.കെ അനീസ്, സമീർ തുടങ്ങിയവർ സംസാരിച്ചു.