NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ ഭീകരാക്രമണം;10 പേര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം. ബസിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

 

ഭീകരാക്രമണത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് ബസിന് നേരെ ആക്രമണം നടന്നത്. ശിവ്‌ഖോരിയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് ബസ് കുന്നിന്‍ചരുവിലേക്ക് മറിഞ്ഞു. തീര്‍ത്ഥാടകരുമായി ശിവ്‌ഖോരി ക്ഷേത്രത്തിലേക്ക് പോയ ബസിന് നേരെ പോണിയിലെ തെര്യത്ത് ഗ്രാമത്തില്‍വച്ച് ആക്രമണമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

സൈന്യത്തിന്റെയും പൊലീസിന്റെയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ബസിന് നേരെ ആക്രമണം നടത്തിയ ഭീകരസംഘം തന്നെയാണ് രജൗരി, പൂഞ്ച്, റിയാസി മേഖലകളില്‍ ഒളിച്ചിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

പൊലീസ് സംഘം ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്.

 

 

 

Leave a Reply

Your email address will not be published.