കേരളത്തില്‍ താമര വിടരുമോ, തൃശൂരില്‍ സുരേഷ്‌ഗോപി മുന്നില്‍


ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ സുരേഷ്‌ഗോപി മുന്നില്‍.
സംസ്ഥാനത്ത് യുഡിഎഫ് 16 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
20399 വോട്ടുകളുമായാണ് സുരേഷ്‌ഗോപി മുന്നിലുള്ളത്. സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റുകളില്‍ പ്രധാനപ്പെട്ടതാണ് തൃശൂര്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ തൃശൂരില്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനുമുണ്ട്.
തിരുവനന്തപുരത്തും എൻ.ഡി.എ മുന്നിലാണ്