ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍; സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; ആദ്യ ഫല സൂചന 8.30ന്


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. പുലര്‍ച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകള്‍ പുറത്തുവരും.
ഇത്തവണ സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 5.30 ന് തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്‌ട്രോംഗ് റൂമുകള്‍ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂര്‍ മുന്നേയാക്കി.
റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ആദ്യം എണ്ണുക തപാല്‍ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നാകും വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണുക.