പരപ്പനങ്ങാടിയിൽ 222 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ


പരപ്പനങ്ങാടി : തിരഞ്ഞെടുപ്പ് ഫല ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഫറോക്ക് പേരുമുഖം പെരുംതൊടി കല്ലുവളപ്പിൽ വീട്ടിൽ രാജേഷ് കുമാറി (46) നെയാണ് പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് പ്രിവെന്റീവ് ഓഫീസർ പ്രദീപ് കുമാറും പാർട്ടിയും അറസ്റ്റ് ചെയ്തത്.
മദ്യം കടത്തികൊണ്ടുവന്ന കെ.എൽ.11 എ.എം. 9884 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോട്ടക്കടവ്, കൂട്ടുമൂച്ചി ബീവറേജ് ഷോപ്പുകളിൽ നിന്നും പലപ്പോഴായി വാങ്ങിയതാണ് മദ്യമെന്ന് പ്രതി പറഞ്ഞു.
പാർട്ടിയിൽ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പി.ലിഷ, സിന്ധു പട്ടേരിവീട്ടിൽ, ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.