താനൂരിൽ വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണു ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്.

പ്രതീകാത്മക ചിത്രം

താനൂർ ഒഴൂർ വള്ളച്ചാൽ മേൽമുറിയിൽ വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു.
മൂന്നുപേർക്ക് പരിക്ക്. ഒഴൂർ സ്വദേശി കാവുംപുറത്ത് സൈനുൽ ആബിദിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺസൈഡാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയോടെ ആണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളിയായ കൊൽക്കത്ത സ്വദേശി സാമീറുൽ ഖാൻ ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിനായില്ല.
ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആണ് തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്.
പരിക്കേറ്റ കൊൽക്കത്ത സ്വദേശികളായ ജാമിലുൽ, അക്ബറലി, സിറോഫലി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സക്കായി രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി.