കക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ് റോഡ് തകർന്നു : ഗതാഗതം സ്തംഭിച്ചു.


കക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു.
ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്താണ് മണ്ണിടിഞ്ഞത്.
മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിൽ 10 മീറ്ററോളം വീതിയിലാണ് മണ്ണിടിഞ്ഞത്.
മണ്ണിടിയുന്ന സമയം വീഴുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകാതിരുന്ന തിനാൽ വൻ അപകടം ഒഴിവായി.
മണ്ണിടിയുന്നതിന് തൊട്ടുമുമ്പ് ബസ്സും ഒരു ടോറസ് ലോറിയും ഇതുവഴി കടന്നുപോയിരുന്നു.
സംഭവം നടന്നയുടൻ പോലീസും നാട്ടുകാരും റോഡ് അടച്ചു.
വാഹനങ്ങൾ തിരൂരങ്ങാടി പനമ്പുഴ വഴി തിരിച്ചുവിടുകയാണ്.
ദേശീയപാത അധികൃതർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്