രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം പിടിച്ച് ബി.ജെ.പി


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബി.ജെ.പി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപിയിൽ നിന്നുള്ള ബിന്ദു പ്രദീപ് വിജയിച്ചു.
സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു. ബിജെപിക്ക് ഏഴും സിപിഐഎം നാലും വോട്ട് ലഭിച്ചു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു തവണ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായ സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവെച്ചിരുന്നു. നാലു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.