ഹജ്ജ്: 1494 തീർഥാടകർ യാത്രയായി; വനിതാ തീർഥാടകർ മാത്രമുള്ള ആദ്യ വിമാനം പുറപ്പെട്ടു.


കരിപ്പൂർ : കേരളത്തില്‍ നിന്നുള്ള 1494 തീർത്ഥാടകർ 9 വിമാനങ്ങളിലായി കരിപ്പൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടു. ഇതിൽ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. വ്യാഴാഴ്ച കരിപ്പൂരിൽ നിന്നു പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം IX-3031 സൗദി സമയം പുലർച്ചെ 4.10 മണിക്കും രണ്ടാമത്തെ വിമാനം IX-3033 സൗദി സമയം 12:16നും ജിദ്ദയിലെത്തി. മൂന്നാമത്തെ വിമാനം IX 3035 വൈകീട്ട് 05:39ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ടു. ഇതോടെ മൊത്തം 9 ഹജ്ജ് വിമാനങ്ങൾ കരിപ്പൂരിൽ നിന്നു യാത്രയായി.
വെള്ളിയാഴ്ച വിതൗട്ട് മെഹ്റം വിഭാഗത്തിലുള്ള മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്. ആദ്യ വിമാനം IX 3011 പുലർച്ചെ 12:05നും രണ്ടാമത്തെ വിമാനം IX:3013 8:00AMനും മൂന്നാമത്തെ വിമാനം IX-3015 വൈകുന്നേരം 5 മണിക്കുമാണ് പുറപ്പെടുന്നത്.