മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗം: പരപ്പനങ്ങാടിയിൽ പുതിയ നേതൃത്വം


പരപ്പനങ്ങാടി : മർച്ചൻ്റ്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് ജനറൽബോഡിയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വർക്കിങ് പ്രസിഡൻ്റുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അശ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.വി അബ്ദുൽ ഫസലിനെ ചടങ്ങിൽ ആദരിച്ചു. സിവിൽ സർവീസ് കടമ്പകളും സ്വപ്നങ്ങളും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ബഷീർകാടാമ്പുഴ, നാസർ ടെക്ക്നോ, മലബാർ ബാവ ഹാജി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യൂണിറ്റ് സെക്രട്ടറി മുജീബ് ദിൽദാർ, ഫൈനാൻസ് സെക്രട്ടറി ഹരീഷ് ബ്രാസ്, ജനറൽ സെക്രട്ടറി എ.വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
അഷ്റഫ് കുഞ്ഞാവാസ് (പ്രസി),
ഇബ്റാഹിം ചുക്കാൻ, എ.വി. വിനോദ് (വൈ : പ്രസി),
മുജീബ് ദിൽദാർ (ജന.സെക്ര),
ഫിറോസ് സെറാമിക്, ആബിദ് മിന, എം.വി. സിയാദ് (സെക്ര),
ഹരീഷ് ബ്രാസ് (ഫൈനാൻസ് സെക്ര) എന്നിവരെ തി രഞ്ഞെടുത്തു.