വള്ളിക്കുന്നിൽ ആളില്ലാത്ത വീട്ടിൽ മോഷണം: രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ കവർന്നു

പ്രതീകാത്മക ചിത്രം

വള്ളിക്കുന്ന്: ആളില്ലാത്ത വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നു.
അത്താണിക്കൽ കച്ചേരിക്കുന്ന് അമ്പാളി പറമ്പിൽ ഗീതയുടെ വീട്ടിലാണ് മോഷണം നടന്നത്.
സ്വർണ്ണവും ഡയമെൻ്റ് ആഭരണങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
വീട് പൂട്ടി ദിവസങ്ങളായി വീട്ടുകാർ ബന്ധുവീട്ടിലായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാവ് മുകളിലെത്തെ ബാൽക്കണിയിലെ വാതിൽ പൊളിച്ചു അകത്തു കയറിയത്.
കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങളിൽ മുഖം മറച്ച മോഷ്ടാവിനെ കാണുന്നുണ്ട്. പരപ്പനങ്ങാടി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് രാത്രിക്കാല പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.