പരപ്പനങ്ങാടിയിൽ ഓട്ടോയിൽ വിൽപ്പനക്കെത്തിച്ച എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ


പരപ്പനങ്ങാടി : ഓട്ടോയിൽ വിൽപ്പനക്കെത്തിച്ച എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ.
ചെട്ടിപ്പടി കോയംകുളം സ്വദേശി പാലവളപ്പിൽ അലിയാസ് (35), കുഞ്ഞിൻ്റെ പുരക്കൽ ജുനൈദ് (34), ആലുങ്ങൽ ബീച്ച് കുഞ്ഞിപീടിയേക്കൽ ഫൈസൽ (27) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 4.10 ഗ്രാം എം.ഡി.എം.എയും പതിനായിരത്തി അഞ്ഞൂറ് രൂപയും പിടികൂടി. ഇവർ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചെട്ടിപ്പടി റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ചാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
താനൂർ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി സി.ഐ.കെ. ഹരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ അരുൺ, ജയദേവൻ, രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, ദിലീപ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പരപ്പനങ്ങാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.