ശരീരം ചവിട്ടു പടിയാക്കിയ ഹീറോ ; ജയ്സലിനെതിരെ തട്ടിപ്പുകേസ്.


താനൂർ: പ്രളയദുരിതത്തിൽപ്പെട്ട വർക്കു വള്ളത്തിലേക്കു കയറാൻ സ്വന്തം ശരീ രം ചവിട്ടുപടിയായി നൽകി ഹീറോയായ ജയ്സലിനെതിരേ താനൂർ പോലീസ് ഇന്നലെ കേസെടുത്തു . കഴിഞ്ഞ 15 – ന് ഒട്ടുപുറം തൂവൽ തീരത്ത് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെ ടുത്തതിനാണു കേസ്.
കാറിലെത്തിയ ഇരുവരുടെയും ഫോട്ടോ മൊബൈലിൽ പകർത്തിയ ജയസൽ, ഈ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെ ന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഒരു ലക്ഷം രൂപ തന്നാൽ പ്രശ്നം ഒതുക്കാമെന്നും പറഞ്ഞു. തുടർന്നു യുവാവ് തന്റെ സുഹൃത്തിന്റെ ഫോൺ വഴി അയ്യായിരം രൂപ ഗൂഗിൾ പേ മുഖേന ജയ്സലിന്റെ അക്കൗണ്ടിലേക്കു നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.