മേശപ്പുറത്ത് വച്ച ഫോൺ കത്തിനശിച്ചു; വേനലിൽ ഫോണ്‍ ചൂടാകുന്നുണ്ടോ?; ഇക്കാര്യങ്ങൾ അറിയണം..!

പ്രതീകാത്മക ചിത്രം

മേശപ്പുറത്ത് വച്ച മൊബൈൽ ഫോൺ കത്തിനശിച്ചു. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതൻ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷനിലെ അസിസ്റ്റന്റ് ജിഷയുടെ മൊബൈൽ ഫോണാണ് കത്തിനശിച്ചത്.
ഓഫീസിൽ വെച്ചാണ് സംഭവം. മേശപ്പുറത്ത് വച്ച ഫോൺ വെളുത്ത പുകയോടെ കത്തുകയായിരുന്നു. സിം കാർഡും മെമ്മറി കാർഡും ഉൾപ്പെടെ കത്തിക്കരിഞ്ഞു. ആർക്കും അപായമില്ല. ഓപ്പോ കമ്പനിയുടേതാണ് ഫോൺ. കമ്പനി അധികൃതരെ മെയിൽ വഴി വിവരം അറിയിച്ചിട്ടുണ്ട്.
വേനലിൽ ഫോണ്‍ ചൂടാകുന്നുണ്ടോ, ചാര്‍ജിങ് മന്ദഗതിയിലാകുന്നോ?
* ചൂടും തണുപ്പും അധികമായാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ വരാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
* നേരിട്ട് സൂര്യപ്രകാശം സ്‌ക്രീനില്‍ അടിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ദീര്‍ഘനേരം ഉപയോഗിക്കാതിരിക്കുക.
* ഫോണ്‍ ചൂടായി കഴിഞ്ഞാല്‍ അതിന്റെ പ്രകടനത്തെയും ബാധിക്കും. ഈ സമയത്ത് ഗെയിമുകള്‍ കളിക്കരുത്.
* ചാർജ്ജ് ചെയുമ്പോൾ ഫോണില്‍ കേസ് ഇട്ടിട്ടുണ്ടെങ്കില്‍ അത് ഊരിവച്ച് അല്‍പം തണുത്ത ശേഷം ചാര്‍ജ് ചെയ്ത് നോക്കുക.
* വയര്‍ലെസ് ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു പകരം വയേഡ് ചാര്‍ജര്‍ കണക്ടു ചെയ്തു നോക്കാം.
* ഫോണിനായി ഇറക്കിയിരിക്കുന്ന ചാര്‍ജര്‍ തന്നെ ചാര്‍ജിങ്ങിന് ഉപയോഗിക്കണം.
* ചാര്‍ജ് ചെയ്യാനായി രാത്രി മുഴുവന്‍ കുത്തിയിടുന്നത് ഒഴിവാക്കണം.