താനൂർ തൂവൽ തീരത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പ്രതീകാത്മക ചിത്രം

താനൂർ തൂവൽ തീരത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തീരത്ത് നിന്ന് നാല് നോട്ടിക്കൽ മൈൽ ദൂരത്താണ് അജ്ഞാത മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.
മത്സ്യതൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് താനൂർ ഹാർബറിൽ നിന്നും ഫിഷറീസ് റസ്ക്യൂ ബോട്ട് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫിഷറീസ് റസ്ക്യൂമാരായ അക്ബർ, സവാദ്, നാസർ, സ്രാങ്ക് യൂനുസ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരക്കെത്തിച്ചത്.