പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിന് സമീപം ലോറി സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു.


പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി (70) യാണ് മരിച്ചത്.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ
12.30 ഓടെ മരിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെ പോളിംഗ് ബൂത്തായ ബി.ഇ.എം. എല്‍.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ
മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന,
മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ