സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജി.


സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജി. സംഭവത്തിൽ സമസ്തക്കാര്‍ക്ക് വിഷമം ഉണ്ടായതായി മനസിലാക്കുന്നുവെന്ന് കോമുക്കുട്ടി പറഞ്ഞു.
താന്‍ എന്നും സമസ്തക്കാരനാണെന്നും കോമുക്കുട്ടി വ്യക്തമാക്കി. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കോമുക്കുട്ടി സുപ്രഭാതം കത്തിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
പത്രം കത്തിച്ചതിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ ആരോപിച്ചിരുന്നു.
പിന്നാലെ പത്രം കത്തിച്ചയാള്‍ക്ക് ലീഗുമായി ബന്ധമില്ലെന്നും സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തില്‍ തെറ്റില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചിരുന്നു. കച്ചവടത്തിന്റെ ഭാഗമാണത്.
സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയില്‍ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.