NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീണ്ടും നായയോട് ക്രൂരത. വളര്‍ത്തു നായയെ സ്‌ക്കൂട്ടറില്‍ കെട്ടിവലിച്ച് ഉടമസ്ഥന്‍.

വീണ്ടും നായയോട് ക്രൂരത. സ്‌ക്കൂട്ടറില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച് ഉടമസ്ഥന്‍. മലപ്പുറം എടക്കരയിലാണ് സംഭവം.

നായയെ കെട്ടിവലിച്ചയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വകവെയ്ക്കാതെ ഇയാള്‍ യാത്ര തുടരുകയായിരുന്നു.

മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍ നായയെ കെട്ടിവലിച്ച് യാത്ര നടത്തിയത്. നായയെ ഒഴിവാക്കാന്‍ കൊണ്ടുപോകുകയാണെന്നും വീട്ടിലെ ചെരിപ്പുകളടക്കം കടിച്ച് നശിപ്പിക്കുന്നെന്നുമാണ് ഇയാള്‍ പറഞ്ഞത്.

കുറച്ച് ദൂരം കുറഞ്ഞ വേഗതയില്‍ പോയ ഇയാള്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സ്പീഡ് കൂട്ടി കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 11 എഡബ്ലു 5684 എന്ന സ്‌കൂട്ടറാണ് ഇയാള്‍ ഓടിച്ചിരുന്നത്.

നായക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഇയാളെയോ നായയെയോ കണ്ടെത്താന്‍ ആയിട്ടില്ല. സംഭവത്തില്‍ പരാതികള്‍ വന്നിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എതാനും മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം പറവൂരിലും സമാനമായ സംഭവം നടന്നിരുന്നു. കാറിന് പുറകില്‍ നായയെ കെട്ടിവലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.