എ.ആർ. നഗറിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : എആർ നഗർ കക്കാടംപുറത്ത് അതിഥി തൊഴിലാളികൾ തമ്മിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒറീസ ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമയാണ് സംഘർഷം ഉണ്ടായത്.
മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പോലീസ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.