സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം ; അബ്‌ദുൽ ഫസലിന് ജന്മനാട്ടിൽ അനുമോദനം


പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പരപ്പനങ്ങാടി തഅ്ലീം സ്കൂൾ പൂർവ്വ വിദ്യാർത്ഥി പി.വി. അബ്‌ദുൽ ഫസലിന് മാതൃവിദ്യാലയത്തിൽ പൗരസ്വീകരണം നൽകി. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു.
ഊരകം അബ്ദുറഹ്‌മാൻ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, സയ്യിദ് മുത്തുകോയ തങ്ങൾ, ആലികോയ അഹ്സനി, നഗരസഭാധ്യക്ഷൻ എ. ഉസ്‌മാൻ, നിയാസ് പുളിക്കലകത്ത്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഇഖ്ബാൽ പാലത്തിങ്ങൽ,
ഷാജഹാൻ, തെക്കേപ്പാട്ട് അലി ഹാജി, അഷ്റഫ് ശിഫ, എ.വി. വിനോദ്, സൈനുദ്ധീൻ സഖാഫി, സി.കെ. ശക്കീർ അരിമ്പ്ര, പ്രിൻസിപ്പാൾ സൈനുൽ ആബിദ് വെളിമുക്ക്, ശരീഫ് സഅദി എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
പി.എസ്.എച്ച് തങ്ങൾ, സി. അബ്ദുറഹിമാ ൻകുട്ടി, കെ.കെ. മുസ്തഫ തങ്ങൾ, എ. ഉസ്മാൻ, എ. കുട്ടിക്കമ്മു, ടി.ആർ. റസാഖ്, സി. നിസാർ അഹമ്മദ്, പി.പി.ഹമീദ്, വി.എം. കബീർ, കെ.പി. നൗഷാദ്, പി. അലിഅക്ബർ, അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.