NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ വയനാട്ടിൽ കാറപകടത്തിൽ മരിച്ചു; കുടുംബസമേതമുള്ള യാത്രയിൽ കാർ മരത്തിലിടിച്ചാണ് അപകടം

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂ‌ൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം.
കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ ഏഴ് പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.
ഭാര്യ ജസീല, മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിൻ്റെ സഹോദരിയുടെ മക്കളായ സിൽജ (12), സിൽത്ത (11) എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.
കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. രണ്ടുപേർക്ക് ഗുരുതര പരിക്കുകളുള്ളതാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
പ്രമുഖ ഇസ്‌ലാഹീ പ്രഭാഷകൻ, കെ.എൻ.എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം ജോ. സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുൽ ഉലമ അംഗം, ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ, സി.ഐ.ഇ. ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മൽ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂൾ ഇൻസ്ട്രക്ടർ,  തിരൂരങ്ങാടി ക്രയോൺസ് പ്രീസ്കൂൾ , അൽ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി വന്നതായിരുന്നു

Leave a Reply

Your email address will not be published.