പട്ടാമ്പി വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; രണ്ട് പെണ്‍മക്കള്‍ ചികിത്സയില്‍


വല്ലപ്പുഴയില്‍ യുവതി വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. ഇവര്‍ക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്‍മക്കള്‍ ചികിത്സയിലാണ്. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീനയാണ്(35) മരിച്ചത്.
ഇവരുടെ മക്കളായ നിഖ(12), നിവേദ(ആറ്) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറിയുടെ അകത്ത് നിന്നും വാതില്‍ പൂട്ടിയ നിലയിലായിരുന്നു.
സംഭവസമയത്ത് പ്രദീപിന്റെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ നിന്നും നിലവിളി കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ എത്തി വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരിക്കുകയായിരുന്നു.
മക്കള്‍ ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സമയം ഭര്‍ത്താവ് പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നുവെന്ന് പറയുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പറയുന്നുണ്ട്. മരണകാരണമടക്കം അന്വേഷിച്ചു വരികയാണെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൂവരെയും കണ്ടെത്തിയത്.
കുടുംബ പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.