തിരഞ്ഞെടുപ്പ് സ്ക്വാഡുകളുടെ പ്രത്യേക പരിശോധന: വിദേശ മദ്യവും പണവും പിടികൂടി

പ്രതീകാത്മക ചിത്രം

ലോക്‍സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍, പൊലീസ്, എക്സൈസ് വിഭാഗങ്ങള്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ വിദേശ മദ്യവും രേഖകളില്ലാത്ത പണവും പിടികൂടി.
എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ മഞ്ചേരി, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വീതവും വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും എട്ടു ലിറ്ററും വിദേശ മദ്യം പിടികൂടി.
പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്തു. പൊലീസ് ഡാന്‍സാഫ് വിഭാഗം നടത്തിയ പരിശോധനയില്‍ തിരൂരങ്ങാടി മണ്ഡലത്തിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി യഥാക്രമം 6,73,000 രൂപയും 22,50,000 രൂപയും പിടികൂടി.