NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും, പ്ലസ് ടു നാളെ; ഫലം മെയ് രണ്ടാംവാരം

പ്രതീകാത്മക ചിത്രം

 

മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 

70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും.

 

ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *