NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തിലേത് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല; ഇഡി വരട്ടെ, അപ്പോള്‍ കാണാം; മുഖ്യമന്ത്രി കുടുങ്ങില്ല; വെല്ലുവിളിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുമ്പോള്‍ കാണാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

 

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

കേരളത്തിലും ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്ന് മന്ത്രി പറഞ്ഞു.

കെജ്‌രിവാളിനെപ്പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. കേരളത്തിലേത് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല.

ഇവിടുത്തെ ജനങ്ങള്‍ നല്ല രാഷട്രീയ ധാരണ ഉള്ളവരാണ്. ഇവിടെ ഒന്നും നടപ്പാകാന്‍ പോകുന്നില്ല. മുഖ്യമന്ത്രി കുടുങ്ങില്ലെന്നും റിയാസ് പറഞ്ഞു.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍.ഡി.എഫ്.

ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒരു നടപടിയാണിത്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയിലിലടച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റും.

 

Leave a Reply

Your email address will not be published. Required fields are marked *