പരപ്പനങ്ങാടിയിൽ പാനീയങ്ങൾ വില്പന നടത്തുന്ന കടകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.


പരപ്പനങ്ങാടി : നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
വിവിധ രാസവർണ്ണങ്ങൾ ചേർത്ത് ഉപ്പിലിട്ടത്, അച്ചാറുകൾ, വൃത്തിഹീനമായ ഐസ്, പച്ച വെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ തയ്യാറാക്കുന്നതും വിൽക്കുന്നതും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ലൈസൻസ്, ഹെൽത്ത് കാർഡ് ഇല്ലാതെയും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതുമായ കടകൾക്ക് നിയമ നടപടികകൾ സ്വീകരിക്കും.
നഗരസഭാ ആരോഗ്യ വിഭാഗം എച്ച്.എസ്. ജയചന്ദ്രൻ, എച്ച്.ഐ. പ്രകാശൻ, ജെ.എച്ച്.ഐ മാരായ ശ്രീജി, ഷാജു, ശോഭ, റാഷിദ്, ബിന്ദു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നിയമ ലംഘനം തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.