NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളായി; കേരളത്തില്‍ ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴ് ഘട്ടങ്ങളായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ 4ന് നടക്കും.

 

ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പിലാണ് കേരളം ഉള്‍പ്പെടെയുള്ള സം സ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും.

 

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് മെയ് 7നും നാലാംഘട്ടം മെയ് 13നും നടക്കും. മെയ് 20ന് അഞ്ചാം ഘട്ടവും 25ന് ആറാം ഘട്ടവും നടക്കുമ്പോള്‍ ജൂണ്‍ 1ന് ഏഴാംഘട്ടവും നടക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടന്നത്.

 

ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിന് വിധിയെഴുതുന്നത് 96.8 കോടി വോട്ടര്‍മാരാണ്. ഇതില്‍ 49.7 കോടി പുരുഷന്‍മാരും, 47.1 കോടി സ്ത്രീക ളും 48,000 ട്രാന്‍സ്ജെന്റേഴ്സുമാണ് പട്ടികയിലുള്ളത്.

 

ഇത്തവണ 1.8 കോടി കന്നി വോട്ടര്‍മാരുണ്ട്. 19.74 കോടി യുവാക്കളാണ് ഇത്തവണ വോട്ടവകാശം രേഖപ്പെടുത്തുക. മാര്‍ച്ച് 28ന് തിരഞ്ഞെടുപ്പ് വി ജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്. ഏപ്രില്‍ 5ന് സൂക്ഷ്മമ പരിശോധന നട ക്കും. ഏപ്രില്‍ 8ന് ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

 

85 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി ഇലക്ഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ടവകാശം രേഖപ്പെടുത്താനുള്ള അവസരം ഒരു ക്കുമെന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

 

40 ശതമാനത്തിലേറെ ശാരീരിക അവശത നേരിടുന്നവര്‍ക്കും വോട്ട് ഫം ഹോം സൗകര്യം ഉറപ്പാക്കും. ബൂത്തുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കാനും തീരുമാനമായി. എല്ലാ ബൂത്തുകളിലും കുടിവെള്ളവും ശൗചാലയ വും ഉറപ്പാക്കും.

 

ഇതിന് പുറമേ എല്ലാ ബൂത്തുകളിലും ഒരു വീല്‍ചെയറും ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ കെവൈസി ആപ്പില്‍ ലഭ്യമാക്കും. ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ആപ്പിലുണ്ടാകും.

ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി കര്‍ശന സുരക്ഷ ഉറപ്പാക്കും. ജില്ലകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സേനയുടെ സേവനം ഉറപ്പാക്കും. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ ഡ്രോണ്‍ പരിശോധന നടത്തും. പണം, മദ്യം മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ചുള്ള അട്ടിമറി ശ്രമങ്ങളെ തടയും.

 

പ്രശ്‌ന ബാധിത പ്രശ്‌ന സാധ്യത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉറപ്പാക്കും. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉള്‍പ്പെടെ ക ര്‍ശന പരിശോധന ഉറപ്പാക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ നിരീക്ഷിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.

 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണത്തിന് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളി ക്കാന്‍ പാടില്ല. താര പ്രചാരകര്‍ പരിധി വിടരുത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുട്ടികളെ വിനിയോഗിക്കരുത്. ചട്ടലംഘനം നടത്തിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും താക്കീതില്‍ ഒതുങ്ങില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *