പരപ്പനങ്ങാടി നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ കവർച്ചാ ശ്രമം.

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി : നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ കവർച്ചാ ശ്രമം. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മോഷ്ടാക്കൾ ക്ഷേത്ര വളപ്പിൽ കയറിയത്. വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാക്കൾ മേശ വലിപ്പിന്റെ പൂട്ടും തകർത്തു.
സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. കുറച്ചു നാണയ തുട്ടുകൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ക്ഷേത്രത്തിലെ അഗ്രശാലയിൽ ഉരുളിയും ചട്ടകവും കൊണ്ടുപോകാൻ തക്കത്തിൽ എടുത്തുവെച്ചങ്കിലും മേൽശാന്തി എത്തിയതിനാൽ പദ്ധതി ഉപേക്ഷിച്ചു രക്ഷപെട്ടു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ സി.സി. ടി.വി ദൃശ്യങ്ങൾ പോലിസിന് കൈമാറിയതായി സെക്രട്ടറി വിജയകുമാർ പറഞ്ഞു. പരിസരത്തെ സൂപ്പർ മാർക്കറ്റിലും മോഷണ ശ്രമം നടന്നെങ്കിലും ആളെ കണ്ടതിനാൽ ഓടി രക്ഷപ്പെട്ടു.