മാസപ്പിറവി കണ്ടു; റമദാൻ വ്രതം നാളെ മുതല്‍


റമസാൻ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ മുതൽ വ്രതാരംഭം. പൊന്നാനിയിലാണ് റമദാൻ മാസപ്പിറവി ദൃശ്യമായത്. സംയുക്ത ഖാസിമാരെല്ലാം നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു.
ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരെല്ലാം മാസപ്പിറവി ദൃശ്യമായതായി അറിയിച്ചു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായിരുന്നു.