വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി


പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫ് കീഴടങ്ങി.
തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് ജയ്സൺ കീഴടങ്ങിയത്.
കഴിഞ്ഞ ഡിസംബർ 20-നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നടന്ന സംഘർഷത്തിനിടെ ജയ്സൺ മർദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാർഥിനി പരാതി നൽകിയത്.
എന്നാൽ കേസിന്റെ തുടക്കം മുതൽ പോലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു.
സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു. 13ന് മുന്‍പ് പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനൊടുവിൽ കോളേജ് മാനേജ്മെന്റ് നിന്ന് ജയ്സണെ പുറത്താക്കിയിരുന്നു.
അതേസമയം, പരാതി തന്നെ വ്യാജമെന്നാണ് ജയ്സണിന്റെ പറയുന്നത്. മർദ്ദനമേറ്റ വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം മടിച്ച പോലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസെടുത്തതും വിമര്ശനത്തിന് ഇടയാക്കിയിരുന്നു.