പൊന്നാനിയിൽ കലുങ്കിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.


പൊന്നാനി : പുഴമ്പ്രം പറയകോളനിക്ക് സമീപത്തെ കലുങ്കിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.
സമീപത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടി കണ്ടത്.
പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ ആർ. സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി തെളിവെടുപ്പ് നടത്തി
കലുങ്കിനു സമീപത്തെ പറമ്പിൽ ലോറിയിൽ മണ്ണടിച്ചിരുന്നു. ഈ മണ്ണിലുണ്ടായിരുന്നതാണ് തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം.
വീട്ടുപറമ്പിൽ ദഹിപ്പിച്ച മൃതദേഹത്തി ന്റെ തലയോട്ടിയാകാമെന്നാണ് സംശയിക്കുന്നത്.
ഏറേ പഴക്കംതോന്നിക്കുന്നതാണ് തലയോട്ടി. പരിശോധനയ്ക്കുശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.