തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; വിവാദ പ്രസംഗവുമായി പി.സി ജോർജ്


വിവാദ പ്രസംഗവുമായി പി.സി ജോർജ്. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണന്നും പി സി ജോർജ്ജ് പറഞ്ഞു.
തൊടുപുഴയിലെ എച്ച് ആർ ഡി എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്.
ഇന്ത്യയെ ഇസ്‍ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാൽ നോട്ട് നിരോധനം കാരണമാണ് ഇത് നടക്കാതെ പോയത്.
തീവ്രവാദം തടയാൻ രാജ്യം ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്നും പി.സി ജോർജ് പറഞ്ഞു. ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാൽ ലവ് ജിഹാദ് ഉണ്ടെന്ന് തനിക്കുറപ്പാണെന്നും പി.സി ജോർജ് പറഞ്ഞു.