NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി താജുൽ ഉലമ സാന്ത്വനം സ്ക്വയർ സാന്ത്വന ഉപകരണങ്ങളുടെ സമർപ്പണവും സ്വീകരണവും നടത്തി.

പരപ്പനങ്ങാടി : താജുൽ ഉലമ സാന്ത്വനം സ്ക്വയറിന് കീഴിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സെന്ററിലേക്കുള്ള സാന്ത്വന ഉപകരണങ്ങളുടെ സമർപ്പണം ജീവകാരുണ്യ പ്രവർത്തകൻ ഡോ: അബ്ദുൽ കബീർ മച്ചിഞ്ചേരി നിർവ്വഹിച്ചു.

 

സാന്ത്വനം ചെയർമാൻ എസ്.എം.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു.  പരപ്പനങ്ങാടി സി.ഐ കെ. ഹരീഷ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഡോ:മുനീസ് റഹ്മാൻ, നഗരസഭാ കൗൺസിലർമാരായ പി.വി. മുസ്തഫ, ടി. കാർത്തികേയൻ, സൈതലവി കോയ, മുനീർ ഉള്ളണം,ഹുസൈൻ കൊടപ്പാളി എന്നിവർ പ്രസംഗിച്ചു.

 

സയ്യിദ് ശാഹുൽ ഹമീദ് നദ്‌വി തങ്ങൾ പ്രാർഥന നിർവഹിച്ചു. കരണമൻ ബഷീർ ഹാജി, ഉസ്മാൻ കോയ ഹാജി പുളിക്കലകത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.