പെട്രോളുമായി 110 കെവി വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് പോലീസ്


പെട്രോള്‍ കുപ്പിയുമായി 110 കെവി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.
ഇന്നലെ രാത്രി 9.30 ന് അടൂരായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്നായിരുന്നു യുവാവിന്റെ നിലപാട്.
മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39) ആണ് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ രതീഷ് പറഞ്ഞ പെണ്‍കുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ച ശേഷമാണ് രതീഷ് താഴെയിറങ്ങാന്‍ സമ്മതിച്ചത്.
പിന്നാലെ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടേയും പോലീസിന്റേയും സഹകരണത്തോടെ രതീഷിനെ താഴെയിറക്കി.
വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു രതീഷ് ടവറില്‍ കയറിയത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ താഴെയിറക്കാനായത്.