പ്രണയ നൈരാശ്യത്തെ തുടർന്ന് മൂന്നിയൂർ സ്വദേശി എലിവിഷം കഴിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ


തിരൂരങ്ങാടി : പ്രണയ നൈരാശ്യത്തെ തുടർന്ന് മൂന്നിയൂർ സ്വദേശിയായ എലിവിഷം കഴിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി.
ഇതര മതസ്ഥയായ പെൺക്കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു യുവാവ്. പിന്നീട് പെൺക്കുട്ടി പിന്തിരിഞ്ഞതിൽ മനംനൊന്താണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചതെന്നാണ് അറിയുന്നത്.
യുവാവ് സ്റ്റേഷനിലെത്തി താൻ എലിവിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു.
ആദ്യം പോലീസ് അവഗണിച്ചെങ്കിലും തിരിച്ചു പോകുന്നതിനിടെ യുവാവ് സ്റ്റേഷൻ മുമ്പിൽ വെച്ച് ഛർദ്ദിച്ചു.
ഇതോടെ പോലീസ് ഇയാളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.