കൊടക്കാട് ബധിര വിദ്യാലയത്തിന്റെ വാർഷികവും മികവുത്സവും സംഘടിപ്പിച്ചു


കൊടക്കാട് : ശ്രവണ പരിമിതിയുള്ള കുട്ടികൾക്കായി കൊടക്കാട് പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന്റെ വാർഷികവും മികവുത്സവും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സാജിത ഉദ്ഘാടനം ചെയ്തു.
വാർഡംഗം എ.പി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം നിർമ്മിച്ച ‘സചിത്ര പാഠം ഭാഷ പുസ്തകം ബ്ലോക്ക് പ്രസിഡന്റ് പ്രകാശനം ചെയ്തു. പ്രവൃത്തി പരിചയ അധ്യാപിക സുഹറാബിയെ ചടങ്ങിൽ ആദരിച്ചു.
വാർഡംഗം നിസാർ കുന്നുമ്മൽ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.പി. മുഹമ്മദ്, പ്രഥമാധ്യാപകൻ വി.കെ. അബ്ദുൽ കരീം, പി.ടി.എ. പ്രസിഡന്റ് പി. ഇബ്രാഹിം, കെ. സലാഹുദ്ധീൻ, പി. ദീപ്തി, എ. മണി, പി. മുഹമ്മദ് മുർഷിദ്, പി. ആയിഷാബി, ടി.കെ. ബഷീർ, എം.ശാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനവിരുന്നും അരങ്ങേറി.