രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ്; ലോകസഭയില്‍ ശശി തരൂര്‍; മികച്ച പ്രകടനങ്ങള്‍ നടത്തിയ എംപിമാര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി; കേരളത്തിന് അഭിമാനം


പാര്‍ലമെന്റിന്റെ ഇരു സഭകളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച എംപിമാര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി. മികച്ച നവാഗത പാര്‍ലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസും ലോക്സഭയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ലോക്മത് പുരസ്‌കാരം ശശി തരൂരും ഏറ്റുവാങ്ങി.
അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. രാജ്യസഭയിലെയും ലോകസഭയിലെയും ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ബ്രിട്ടാസിനെയും ശശി തരൂരിനെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.