പോക്‌സോ കേസിൽ പ്രതിയെ പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി വെറുതെ വിട്ടു.


പരപ്പനങ്ങാടി : പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ കോടതി വെറുതെ വിട്ടു.
വെന്നിയൂർ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി സ്പെഷ്യൽ ജഡ്‌ജ് എ. ഫാത്തിമ ബീവി ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്.
വീട്ടിൽ ആളില്ലാത്ത സമയത്ത് കൂട്ടിക്കൊണ്ടുപോയി മുറിക്കകത്ത് വെച്ച് പലപ്പോഴായി ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടിക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും പിന്നീട് മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ തിരൂരങ്ങാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. കുട്ടിയേയും സാക്ഷികളെയും പ്രതിഭാഗം അഭിഭാഷകൻ എതിർ വിസ്താരം ചെയ്തതിൽ ഇവരുടെ മൊഴികൾ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്കുവേണ്ടി പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനായ കെ.കെ. സുനിൽ കുമാർ പട്ടരുപറമ്പ് ഹാജരായി.