സമസ്തയെ നോവിക്കാനോ ദുര്‍ബലപ്പെടുത്താനോ ആരും ശ്രമിക്കരുത് ; രാഷ്‌ട്രീയ പ്രസ്ഥാനമല്ലെങ്കിലും സമസ്തയുടെ ശക്തി ആരും കുറച്ച് കാണരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍.


ബെംഗളൂരു : സമസ്ത രാഷ്‌ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന സമ്മേളനത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന.
സമസ്തയെന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരും നോക്കേണ്ടതില്ല. മതപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിന് പണ്ഡിതര്‍ പകര്‍ന്ന് നല്‍കിയ മൂല്യങ്ങളുടെ അടിസ്ഥാനമുണ്ട്.
അതിനെ ദുര്‍ബലപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.
സമസ്തയുടെ ശക്തി അംഗീകരിക്കണമെന്നാണ് എല്ലാ ജനവിഭാഗക്കാരോടും പറയാനുള്ളത്.
പ്രസ്ഥാനത്തിനെ നോവിക്കാനോ ദുര്‍ബലപ്പെടുത്താനോ ആരും ശ്രമിക്കരുത്. സമുദായം ഇവിടെ നിലനില്‍ക്കുന്നകാലത്തോളം ഇതിനെ നശിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ തകരാര്‍ ഉണ്ടാക്കാനോ ആര്‍ക്കും സാധിക്കില്ല.
പൊതുമുസ്ലിം എന്ന സ്വഭാവത്തിലേക്ക് നമ്മളൊക്കെ ഇറങ്ങിപ്പോകണമെന്ന് ആരെങ്കിലും ചിന്തിച്ചാലും മനസിലാക്കിയാലും അത് തെറ്റാണ്.
ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ല. സമസ്ത രാഷ്‌ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.