മദ്യപാനം നിർത്താൻ കൊണ്ടുവന്ന യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
1 min read

മദ്യപാനം നിർത്താൻ കൊണ്ടുവന്ന യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ 35 വയസ്സുള്ള ശ്യാം കൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കാട്ടാക്കട കല്ലാമം ഷാലോം ചർച്ച് പ്രയർ ഹാളിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലേബർ ഓഫീസിലെ ജീവനക്കാരനാണ് ശ്യാം കൃഷ്ണ. മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ചർച്ചിൽ ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്തുമായി ചേർന്ന് പ്രാർത്ഥനയ്ക്കായി കൊണ്ടുവന്നത്.
വ്യാഴാഴ്ച രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ഇയാളെ പ്രാർത്ഥന ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.
കാട്ടാക്കട പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056,
മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).