NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

1 min read

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40ന് ആയിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം.

 

കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വഴിയാണ് ടി.എച്ച് മുസ്തഫ രാഷ്ട്രീയ രംഗത്തേക്കെത്തിയത്.

1977ല്‍ ആണ് ആദ്യമായി ആലുവയില്‍ നിയമസഭയിലേക്ക് എത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982, 1987, 1991, 2001 വര്‍ഷങ്ങളില്‍ വീണ്ടും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.

1980ല്‍ ആലുവയിലും 1996ല്‍ കുന്നത്തുനാട്ടിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൂടാതെ കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലും ടി എച്ച് മുസ്തഫ ചുമതല വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.